മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2025 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ 5,017 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
ബാങ്കിൻ്റെ ആകെ ബിസിനസ് മുൻവർഷത്തെ അപേക്ഷിച്ച് 5.04 ശതമാനം വർദ്ധനവോടെ 22,39,740 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിൽ 3.36 ശതമാനവും വായ്പകളിൽ 7.13 ശതമാനവും വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ......
കൊച്ചി: നാവികസേനാ മേധാവി ദിനേശ് കെ ത്രിപാഠിയെ സന്ദർശിച്ച് എൻ.സി.സി കേഡറ്റുകൾ. ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്പ്സ് ആസ്ഥാനത്തെ (എച്ച് ക്യു ഡി ജി എൻ സി സി ) എൻ.സി.സി ഉദ്യോഗസ്ഥരും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ലേറെ എൻ.സി.സി കേഡറ്റുകളും ഉൾപ്പെട്ട സംഘമാണ് നാവികസേനാ മേധാവി സംഘടിപ്പിച്ച 'അറ്റ് ഹോം' പരിപാടിയിൽ പങ്കെടുത്തത്. കേഡറ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂർവ അവസരമായി. ......
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മതംമാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച യുവതിക്ക് പാകിസ്ഥാനിൽ വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ സിഖ് തീർഥാടക സംഘത്തോടൊപ്പം പാക്കിസ്ഥാനിലെത്തിയ സരബ്ജീത് കൗറിനാണ് പാകിസ്ഥാനിൽ ദുരിത ജീവിതം നയിക്കേണ്ടി വരുന്നത്. ......
ചെങ്ങന്നൂർ:മകരവിളക്ക് ദർശിച്ചു മല ഇറങ്ങി ചെങ്ങന്നൂരിൽ എത്തിയ അയ്യപ്പന്മാർക്ക് ബി എം എസ് ചെങ്ങന്നൂർ ടാക്സി യുണിറ്റ് നടത്തിയ അന്നദാനം ആശ്വാസമായി.. റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ വഴിപാട് ബി എം എസ് മേഖല പ്രസിഡന്റ് കെ സദാശിവൻ പിള്ള ഉദ്ഘടാനം ചെയ്തു. ......
ചെങ്ങന്നൂർ: കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും
മുൻ രാജ്യസഭാംഗവും നാട്ടുകാരുടെ പ്രിയപ്പെട്ട ബേബിച്ചനെന്ന തോമസ് കുതിരവട്ടത്തിന് നാട് വിടനൽകി. ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർ മികത്വം വഹിച്ചു.
രാഷ്ട്രീയ വ്യത്യാസമന്യേ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ കല്ലിശേരിയിലെ വീട്ടിലെത്തിയിരുന്നു. ......
ദോഹ: കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആറാമത് കത്താറ ഇന്റർനാഷണൽ ആംബർ എക്സിബിഷന് തുടക്കമായി.
കത്താറ ബിൽഡിങ് 12ൽ നടക്കുന്നപ്രദർശനം ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ പ്രൊഫ. ഡോ. ......
ദോഹ: മൂന്നാമത് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഫോറത്തിൽ നടന്ന പാനൽ ചർച്ചയിൽ, സമൂഹ ഐക്യം ശക്തിപ്പെടുത്താനും വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രചോദിപ്പിക്കാനും കായിക രംഗം ശക്തമായി പ്രവർത്തിക്കുന്നതായി വിലയിരുത്തി.കായിക രംഗത്തെ സഹകരണം,ടീം വർക്ക് തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിൽ ആഴത്തിൽ വേരുറ പ്പിക്കുന്നതോടൊപ്പം വിവിധ സമൂഹവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ശക്തമായ ഉപാധിയു മാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സർക്കാർ ആശയവിനിമയം കായികത്തിന്റെ സാമൂഹിക-മാനവികm വശങ്ങൾ മുന്നോട്ട് വെക്കുന്നതിലും പൗര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുന്നതിലും നിർണായകമാണെന്നതിലുംപങ്കാളികൾഅഭിപ്രായ പെട്ടു.രാജ്യത്തെ വിവിധ കായിക ഫെഡറേഷനുകളുടെ മേൽനോട്ടത്തിലൂടെ ഖത്തറിലെ കായിക പരിപാടികളുടെ സംഘാടനത്തിലും നടത്തിപ്പിലും കമ്മിറ്റിക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. ......
കൊല്ലം: ദശാബ്ദങ്ങൾക്ക് മുൻപ് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ധ്വജപ്രതിഷ്ഠയുടെയും ഓർമ്മകൾ ഇന്നും കേരളത്തിന്റെ മതസൗഹാർദ്ദ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. ക്ഷേത്ര തന്ത്രി രാജീവ് കണ്ടരരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആ പവിത്രമായ ചടങ്ങുകൾ, ആചാരവിശുദ്ധിയോടൊപ്പം മനുഷ്യ സാഹോദര്യത്തിന്റെയും വലിയൊരു വിളംബരമായിരുന്നു. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ സർവകലാശാലകളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ പങ്കാളിത്തത്തോടെ GCC സ്റ്റുഡന്റ് അഡ്വൈസറി കൗൺസിലുകളുടെ 10-ാമത് യോഗം ഖത്തർ യൂണിവേഴ്സിറ്റി (QU) ആതിഥേയത്വം വഹിച്ചു. ഗൾഫ് മേഖലയിലെ വിദ്യാർത്ഥി സംവാദം ശക്തിപ്പെടുത്തുക, പൗരത്വവും ടീമ്വർക്കും പ്രോത്സാഹിപ്പിക്കുക, സർവകലാശാലാ സമൂഹങ്ങൾക്ക് ഗുണകരമായ സംയുക്ത വിദ്യാർത്ഥി പദ്ധതികൾക്ക് പിന്തുണ നൽകുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥി പങ്കാളിത്തം വർധിപ്പിക്കാനും ഗൾഫ് യുവാക്കൾ തമ്മിലുള്ള അക്കാദമിക്, സാമൂഹിക, വികസന സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന പതിവ് യോഗങ്ങളുടെ ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. ......
കൊച്ചി - ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ. 'സെയിൽ ഇൻ ടു 2026’ എന്ന പേരിൽ അവതരിപ്പിച്ച ന്യൂ ഇയർ സെയിലിൽ, 1,499 രൂപ മുതൽ ആഭ്യന്തര യാത്രകളും 4,499 രൂപ മുതൽ രാജ്യാന്തര യാത്രകളും നടത്താം. മറ്റു സേവനങ്ങൾക്കും ആകർഷകമായ ഇളവുണ്ട്. ......